പൗ​ര​ത്വ നി​യ​മം: ച​ല​ച്ചി​ത്ര മേ​ള സം​ഘ​ടി​പ്പി​ക്കും
Wednesday, January 15, 2020 11:44 PM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും പൗ​ര​ത്വ പ​ട്ടി​ക​യും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല് പ്ര​തി​ഷേ​ധി​ച്ച് വം​ശ​ഹ​ത്യാ പ്ര​മേ​യ​മാ​ക്കി​യു​ള്ള സി​നി​മ​ക​ൾ ഉ​ൾ​കൊ​ള്ളി​ച്ച് 'വാ​ച്ച് ഔ​ട്ട് അ​ഖി​ല ഭാ​ര​തീ​യ ആ​ന്‍റി​നാ​സി’ ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കും. ന​ഗ​ര​ത്തി​ലെ ച​ല​ചി​ത്ര-​സാം​സാ​കാ​രി​ക - അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 18,19 തി​യ​തി​ക​ളി​ൽ ആ​ന​ക്കു​ളം കേ​ര​ള ച​ല​ചി​ത്ര അ​കാ​ദ​മി ഹാ​ളി​ലാ​ണ് മേ​ള. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര ച​ല​ചി​ത്ര​മേ​ള​യി​ല് മി​ക​ച്ച ന​വാ​ഗ​ത സ​വിം​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ചി​ത്ര​മാ​യ ആ​നി​മാ​ണി പ്ര​ദ​ർ​ശി​പ്പി​ക്കും. തു​ട​ർ​ന്നു​ള്ള ച​ർ​ച്ച​യി​ൽ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന് ഫാ​ഹിം ഇ​ര്ശാ​ദ് പ​ങ്കെ​ടു​ക്കും. 18 ന് ​രാ​വി​ലെ 9.30 ന് ​സ്പാ​നി​ഷ് ച​ല​ചി​ത്രം ‘ദി ​ഫോ​ട്ടോ​ഗ്രാ​ഫ​ർ ഓ​ഫ് ദി ​മോ​ഹ്ത്സ്’ എ​ന്ന സി​നി​മ പ്ര​ദ​ര്ശി​പ്പി​ച്ച് കൊ​ണ്ട് മേ​ള തു​ട​ങ്ങും. ഇ​ൻ ഡാ​ർ​ക്ക​ന​സ്, ദി ​ബോ​യ് ഇ​ന് സ്ട്രി​പ്പി​ട് പൈ​യ്ജാ​മാ​സ്, മൈ ​ഫ്യൂ​റ​ർ-​റി​യ​ൽ, ട്രൂ​വ​സ്റ്റ് ട്രൂ​ത്ത് എ​ബൗ​ട്ട് അ​ഡോ​ള്ഫ് ഹി​റ്റ്ല​ർ, ഫി​റാ​ഖ് തു​ട​ങ്ങി​യ സി​നി​മ​ക​ളും പ്ര​ദ​ര്ശി​പ്പി​ക്കും.
മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നാം ദി​വ​സം വൈ​കിട്ട് ജെ​എ​ൻ യു​വി​ൽ നി​ന്നു​ള്ള റാ​പ്പ് ഗാ​യ​ക​ൻ സു​മീ​ത്ത് സാ​മോ​സ്, പ്ര​ശ​സ്ത സൂ​ഫി സം​ഗീ​ത​ജ്ഞ​ൻ സ​മീ​ർ ബി​ൻ​സി​യു​ടെ​യും സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റും. സി​നി​മാ താ​രം പാ​ർ​വ​തി തി​രു​വോ​ത്ത്, സം​വി​ധാ​യ​ക​രും എ​ഴു​ത്തു​കാ​രു​മാ​യ സ​ക്ക​രി​യ, മു​ഹ്സി​ന് പ​രാ​രി, ഹ​ർ​ഷാ​ദ്, സു​ഹാ​സ്, ശ​റ​ഫു, ആ​ർ​ട് ഡ​യ​റ​ക്ട​ര് അ​നീ​സ് നാ​ടോ​ടി തു​ട​ങ്ങി​യ​വ​രും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.