പെ​രു​വ​ണ്ണാ​മൂ​ഴിയിൽ ത​ട​യ​ണ നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടെന്ന്
Wednesday, January 15, 2020 11:46 PM IST
പേ​രാ​മ്പ്ര: മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കി​ൽ വ​ന​ത്തി​ലു​ണ്ടാ​കു​ന്ന മ​ണ്ണൊ​ലി​പ്പു ത​ട​യാ​നാ​യി ഓ​രോ വ​ർ​ഷ​വും നടത്തുന്ന ത​ട​യ​ണ നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി സ​ർ​ക്കാ​ർ ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ പെ​ട്ട പ​ന്നി​ക്കോ​ട്ടൂ​ർ വ​ന സം​രം​ക്ഷ​ണ സ​മി​തി​യു​ടെ പേ​രി​ലാ​ണു ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഓ​രോ കൊ​ല്ല​വും പു​തി​യ ത​ട​യ​ണ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണു ച​ട്ടം.
അ​തേ സ​മ​യം പ​ഴ​യ​തു മി​നു​ക്കു പ​ണി​ക​ൾ ന​ട​ത്തി പു​തി​യ​താ​ണെ​ന്നു വ​രു​ത്തി തീ​ർ​ത്ത് ഫ​ണ്ട് അ​ടി​ച്ചു മാ​റ്റു​ന്ന​താ​യാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ന​ട​പ്പു വ​ർ​ഷം മേ​ഖ​ല​യി​ൽ പ​ത്ത് ത​ട​യ​ണ​ക​ൾ പു​തുതാ​യി നി​ർ​മി​ക്കാ​ൻ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണു അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. വി​എ​സ്എ​സി​ലെ ര​ണ്ട് പ​രി​ശോ​ധ​ന സ​മി​തി അം​ഗ​ങ്ങ​ളാ​ണു ബി​ല്ലി​ൽ ഒ​പ്പി​ടേ​ണ്ട​ത്. എ​ന്നാ​ൽ ഒ​രം​ഗ​ത്തി​ന്‍റെ ഒ​പ്പി​ടു​വി​ച്ച ശേ​ഷം ര​ണ്ടാം അം​ഗ​ത്തി​ന്‍റെ ക​ള്ള ഒ​പ്പി​ട്ടാ​ണു ബി​ൽ പാ​സാ​ക്കി​യെ​ടു​ക്കു​ന്ന​തെ​ന്നാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടാം അം​ഗം ഇ​തു സം​ബ​ന്ധി​ച്ചു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു പെ​രു​വ​ണ്ണാ​മൂ​ഴി റേഞ്ച് ഓ​ഫീ​സ​ർ, കോ​ഴി​ക്കോ​ട് ഡി​എ​ഫ്‌​ഒ എ​ന്നി​വ​ർ​ക്കു രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​. പെ​രു​വ​ണ്ണാ​മൂ​ഴി വ​നം സം​രം​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന മു​ഴു​വ​ൻ മ​രാ​മ​ത്ത് പ​ണി​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി ഇ​തോ​ടെ സം​ശ​യം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.