നീ​ലേ​ശ്വ​രം സ്കൂ​ളി​ലെ പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പ്: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്
Wednesday, January 15, 2020 11:46 PM IST
മു​ക്കം: നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മ​തി​യാ​യ വ​നി​താ പ്രാ​തി​നി​ധ്യം ഇ​ല്ലാ​തെ ന​ട​ത്തി​യ പി​ടി​എ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് മേ​ഖ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​പ​മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്. നി​ല​വി​ലെ പി​ടി​എ ക​മ്മി​റ്റി​യെ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് തെ​രെ​ഞ്ഞെ​ടു​ത്ത​ത് എ​ന്നാ​രോ​പി​ച്ച് മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബൂ​ബ​ക്ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ്കൂ​ളി​ലെ പി​ടി​എ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് പി​ടി​എ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ സ്ത്രീ ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.