മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, January 19, 2020 1:00 AM IST
മു​ക്കം: കെ​എം​സി​ടി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജും എ​സ്കെ​എ​സ്എ​സ്എ​ഫ് കു​മാ​ര​നെ​ല്ലൂ​ർ യൂ​ണി​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കു​മാ​ര​നെ​ല്ലൂ​ർ റ​ശീ​ദു​ദ്ദീ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ​യി​ൽ ന​ട​ന്ന ക്യാ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​എ​ൻ. ഷു​ഹൈ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നു​ഹു​മാ​ൻ കു​മാ​ര​നെ​ല്ലൂ​ർ അ​ധ്യ​ക്ഷ​നാ​യി. മ​ഹ​ല്ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​കെ അ​ബ്ദു​ൽ ബ​ർ, മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫാ​യി​സ് ദാ​രി​മി ര​ണ്ട​ത്താ​ണി, കെ​എം​സി​ടി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. പ്രൊ​ഫ​സ​ർ ഡോ. ​സി.​പി. ആ​സി​ഫ് അ​മീ​ൻ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് ഡോ. ​ഹു​സ്ന, ഡോ. ​സം​ഗീ​ത, അ​രു​ൺ ലാ​ൽ, ബി​നു കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.