പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​മേ​യം
Sunday, January 19, 2020 1:07 AM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ര്‍​തി​രി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചം​പൊ​യി​ല്‍ വാ​ര്‍​ഡ് 17 ഗ്രാ​മ​സ​ഭ ഐ​ക്യ ക​ണ്‍​ഠ്യേ​നെ പ്ര​മേ​യം പാ​സാ​ക്കി. വാ​ര്‍​ഡ് മെം​ബര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വേ​ച​ന​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന​തും, ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ക്കു​ന്ന​തു​മാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഗ്രാ​മ​സ​ഭ പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പി. ​മു​ര​ളീ​ധ​ര​ന്‍, എ​ന്‍.​പി. ദേ​വ​ന്‍, എം. ​മു​ഹ​മ്മ​ദ്, ടി.​പി. ശ​രീ​ഫ്, കെ. ​ഭാ​സ്‌​ക്ക​ര​ന്‍, സു​നി​ത പു​തി​യ​റ​മ്പ​ത്ത്, കെ.​പി. നാ​രാ​യ​ണ​ന്‍, എ​ന്‍.​പി. അ​ബു, ഗോ​പാ​ല്‍ ഷാ​ങ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.