ധ​ന​സ​ഹാ​യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, January 19, 2020 1:07 AM IST
ക​ൽ​പ്പ​റ്റ: 2019-20 വ​ർ​ഷം ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി, മോ​ഹി​നി​യാ​ട്ടം എ​ന്നീ ഇ​ന​ത്തി​ൽ സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡും ഒ​ന്നാം സ്ഥാ​ന​വും നേ​ടി ജി​ല്ലാ​ത​ല ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ച കു​ട്ടി​ക​ളി​ൽ നി​ന്നും സ​ഹാ​യ​ധ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 75,000 രൂ​പ​യി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം. അ​പേ​ക്ഷ 23ന​കം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ഹാ​ജ​രാ​ക്ക​ണം.