കി​ണ​റി​ല്‍ രാ​സവ​സ്തു ക​ല​ര്‍​ത്തി​യ​താ​യി പ​രാ​തി
Monday, January 20, 2020 12:31 AM IST
നാ​ദാ​പു​രം: വ​ള​യ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്ന കി​ണ​റി​ല്‍ രാ​സ​വ​സ്തു ക​ല​ര്‍​ത്തി​യ​താ​യി പ​രാ​തി. പ​യ്യോ​ളി സ്വ​ദേ​ശി ക​തി​രാ​റ്റി​ല്‍ റാ​ണാ പ്ര​താ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള​യം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ചെ​ക്കോ​റ്റ കു​നി​യി​ല്‍ എ​ന്ന വീ​ടി​ന്‍റെ കി​ണ​റി​ലാ​ണ് രാ​സ വ​സ്തു ക​ല​ര്‍​ത്തി​യ​ത്. ഈ ​വീ​ട്ടി​ല്‍ റാ​ണാ പ്ര​താ​പി​ന്‍റെ ബ​ന്ധു​വാ​ണ് താ​മ​സി​ക്കു​ന്ന​ത്. കോ​ണ്‍​ട്രാ​ക്റ്റ് വ​ര്‍​ക്കെ​ടു​ക്കു​ന്ന ഇ​ദ്ദേ​ഹം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത് ഈ ​വീ​ട്ടി​ല്‍ നി​ന്നാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കി​ണ​റി​ല്‍ നി​ന്ന് വെ​ള്ള​മെ​ടു​ത്ത​പ്പോ​ള്‍ വെ​ള​ള​ത്തി​ന് നി​റ വ്യ​ത്യാ​സ​വും , ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വെ​ള്ളം വ​ട​ക​ര​യി​ലെ ജ​ല പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത രാ​സ​വ​സ്തു ക​ല​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ടും ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ഉ​ട​മ കി​ണ​ര്‍ വ​റ്റി​ച്ച​പ്പോ​ള്‍ ന്യൂ​സ് പേ​പ്പ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള പൊ​ടി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് വ​ള​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.