‘യെ​സ് ഫു​ട്‌​ബോ​ള്‍, നോ ​ഡ്ര​ഗ്‌​സ് ' ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണമെ​ന്‍റ് തുടങ്ങി
Tuesday, January 21, 2020 12:20 AM IST
താ​മ​ര​ശേ​രി: വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ പു​തു​ത​ല​മു​റ​യെ ബോ​ധ​വ​ത്കരി​ക്കു​ന്ന​തി​ന് വേ​ണ്ടി 'യെ​സ് ഫു​ട്‌​ബോ​ള്‍, നോ ​ഡ്ര​ഗ്‌​സ് ' എ​ന്ന ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​സ്പി​സി യൂ​ണി​റ്റി​ന്‍റെയും സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബും ചേ​ര്‍​ന്ന് എ​ളേ​റ്റി​ല്‍ എം​ജെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ്ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു. താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ
ഹൈ​സ്‌​കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ടൂ​ര്‍​ണ്ണ​മെ​ന്റ് ന​ട​ത്തു​ന്ന​ത്. ജേ​താ​ക്ക​ൾക്ക് പി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍ മാ​സ്റ്റ​ര്‍ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് സോ​ണി​യ ടീ​ച്ച​ര്‍ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും ന​ല്‍​കും. ടൂ​ര്‍​ണ്ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ​സ്. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​മു​ഹ​മ്മ​ദ​ലി, എ​ന്‍.​എ. വ​ഹീ​ദ, എ.​കെ. കൗ​സ​ര്‍, ഷ​ബീ​ര്‍ ചു​ഴ​ലി​ക്ക​ര, പി.​സി. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, ഷാ​ന​വാ​സ് പൂ​നൂ​ര്‍, കെ. ​അ​ബ്ദു​ല്‍ മു​ജീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് പി.​എം. ബു​ഷ്‌​റ, യു.​കെ. അ​ബ്ദു​ല്‍ റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.