പ​ന്നി​ക്കോ​ട് പ്രീ​മി​യ​ർ ലീ​ഗ്; ര​ണ്ടാം ത​വ​ണ​യും ബ്ലാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ന്മാർ
Tuesday, January 21, 2020 12:20 AM IST
മു​ക്കം: പ​ന്നി​ക്കോ​ട് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം ടീം ​ബ്ലാ​സ്റ്റേ​ഴ്സി​ന്. ച​ല​ഞ്ചേ​ഴ്സ് എ​ഫ്സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്നാ​ണ് ബ്ലാ​സ് റ്റേ​ഴ്സി​ന്‍റെ വി​ജ​യം. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​ത​മ​ടി​ച്ച് തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്.
ബ്ലാ​സ്റ്റേ​ഴ്സി​നാ​യി സി.​പി. വി​ഷ്ണു, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ പ്ര​ണ​വ്, ശ്രീ​ക്കു​ട്ട​ൻ എ​ന്നി​വ​ർ ചല​ഞ്ചേ​ഴ്സി​നാ​യി വ​ല ച​ലി​പ്പി​ച്ചു.
വി​ജ​യി​ക​ൾ​ക്ക് കൊ​ടി​യ​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സ്പോ​ൺ​സ​ർ ചെ​യ്ത പ്രൈ​സ് മ​ണി സി. ​ഹ​രീ​ഷും ന​മ്പീ​ശ​ൻ മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി പി. ​ഷി​നോ​യും ന​ൽ​കി. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് വോ​ൾ​മോ​ണ്ട് ഐ​സ്ക്രീം സ്പോ​ൺ​സ​ർ ചെ​യ്ത പ്രൈ​സ് മ​ണി അ​ഭി​ലാ​ഷും പ​ദ്മ​നാ​ഭ പ​ണി​ക്ക​ർ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ര​മേ​ശ് പ​ണി​ക്ക​രും നൽകി.
മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ചല​ഞ്ചേ​ഴ്സി​ന്‍റെ ലാ​സിം, മി​ക​ച്ച ഡി​ഫ​ന്‍റ​റാ​യി ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ നി​ഷാ​ദ് മു​ത്തു, മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി സ​ഹാ​യി​യു​ടെ ഹാ​ദി​ൽ, ആ​റ് ഗോ​ൾ വീ​തം നേ​ടി ടോ​പ്പ് സ്കോ​റ​ർ​മാ​രാ​യി ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ഹ​മ്മ​ദ്, സ​ഹാ​യി​യു​ടെ ചി​ക്കു, ചാ​ല​ഞ്ചേ​ഴ്സി​ന്‍റെ പ്ര​ണ​വ് ഉ​ച്ച​ക്കാ​വി​ൽ, എ​മ​ർ​ജിം​ഗ് പ്ലെയ​റാ​യി ശ്രീ​ക്കു​ട്ട​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.