കു​റ്റ്യാ​ടിയിൽ സ​ർ​വക​ക്ഷി യോ​ഗം ചേ​ർ​ന്നു
Tuesday, January 21, 2020 12:21 AM IST
കു​റ്റ്യാ​ടി: സ​മീ​പ​കാ​ല സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ കു​റ്റ്യാ​ടി പോ​ലീ​സ് സ​ർ​വക​ക്ഷി​യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി എന്ന വി​ഷ​യ​ത്തെ എ​തി​ർ​ത്തും അ​നു​കൂ​ലി​ച്ചും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സി​ഐ സ​ർ​വ്വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കാ​തി​രി​ക്കാ​ൻ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ പ​ക്വ​ത​യോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചു. മ​ത സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​ക​രു​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ​ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി അ​പ​കീ​ർ​ത്തി​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നവർക്കെതി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ​സ്ഐ പി. ​റ​ഫീ​ക് അ​ധ്യ​ക്ഷ​നാ​യി. സി​ഐ എ​ൻ. സു​നി​ൽ കു​മാ​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
പി.​കെ. സു​രേ​ഷ്, പി.​പി. ദി​നേ​ശ​ൻ, പി.​സി. ര​വീ​ന്ദ്ര​ൻ, എം.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, വാ​ഴ​യി​ൽ ബാ​ല​ൻ, താ​യ​ന ശ​ശീ​ന്ദ്ര​ൻ, വി.​പി. വാ​സു, എം. ​സി​ദ്ദീ​ഖ്, കെ.​കെ. അ​ബ്ദു​ള്ള, ഒ.​സി. അ​ബ്ദു​ൾ ക​രിം, പി.​കെ. ബാ​ബു, എം.​പി. കു​ഞ്ഞി​രാ​മ​ൻ, കു​റു​വ​യി​ൽ ശ​ശി, ആ​ർ. പ്ര​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.