പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് ഇ​നി സൈ​ക്കി​ളും
Tuesday, January 21, 2020 12:21 AM IST
തി​രു​വ​മ്പാ​ടി: പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പു​തി​യ​പാ​ഠ​വു​മാ​യി വി​ള​ക്കാം​തോ​ട് എം​എ​എം എ​ൽ​പി ആ​ൻ​ഡ് യു​പി സ്കു​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ചെ​റി​യ ദൂ​ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ൽ ഇ​നി ഇ​ന്ധ​ന​വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി സൈ​ക്കി​ൾ യാ​ത്ര ചെ​യ്യാം എ​ന്ന ആ​ശ​യ​മാ​ണ് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ധ​നം ക​ത്തു​മ്പോ​ൾ പു​റ​ത്ത് വ​രു​ന്ന കാ​ർ​ബ​ൺ സം​യു​ക്ത​ങ്ങ​ൾ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്.
സ്കൂ​ളി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഉ​ള്ള കു​ട്ടി​ക​ൾ ഇ​നി ന​ട​ന്നു സ്കൂ​ളി​ൽ വ​രു​മെ​ന്നും ഇ​തോ​ടൊ​പ്പം പ്ര​തി​ജ്ഞ ചെ​യ്തു. ദൂ​രെ ഉ​ള്ള​വ​ർ​ക്കാ​യി സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ചെ​യ്യും. യൂ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മ​ര​ക്കാ​ർ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. റാ​ലി​യി​ൽ എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ഷ​മീ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. യൂ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ൺ​സ​ൻ മ​ങ്ക​ര​യി​ൽ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ്സ് ഷേ​ർ​ലി ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ അ​നി​ൽ ജോ​ൺ, സൗ​മ്യ റോ​സ് മാ​ർ​ട്ടി​ൻ, സി. ​ട്രീ​സ, സെ​ലി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.