ടി​പ്പ​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, January 21, 2020 11:19 PM IST
പേ​രാ​മ്പ്ര: കീ​ഴ​രി​യൂ​ര്‍ തു​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​യാ​യ ത​ങ്ക​മ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​യ്യോ​ളി ഗ്രാ​നൈ​റ്റ്‌​സ് എ​ന്ന ക​രി​ങ്ക​ല്‍ ക്ര​ഷ​റി​ല്‍ ടി​പ്പ​ര്‍ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഇ​രി​ങ്ങ​ത്ത് കു​ള​ങ്ങ​ര ചാ​ലു​പ​റ​മ്പി​ല്‍ സ​ജീ​വ​ന്‍ (43) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ കാ​ല​ത്ത് ഒ​ന്പ​തി​നാ​ണ് അ​പ​ക​ടം.

ക്ര​ഷ​ര്‍ യൂ​ണി​റ്റി​ല്‍ നി​ന്നും ബേ​ബി മെ​റ്റ​ല്‍ സ്‌​റ്റോ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി സ​മീ​പ​ത്തെ ചെ​ങ്ക​ല്‍ ക്വാ​റി​യി​ലേ​ക്ക് ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ലോ​ഡ് താ​ഴെ​യു​ള്ള ചെ​ങ്ക​ല്‍ ക്വാ​റി​യി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നാ​യി പു​റ​കോ​ട്ട് വ​ന്ന ടി​പ്പ​ര്‍ 15 മീ​റ്റ​റോ​ളം താ​ഴ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉ​യ​ര്‍​ത്തി​യാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മേ ജോ​ലി​ക്ക് ഉ​ണ്ടാ​വാ​റു​ള്ളൂ.
സ​ഹാ​യ​ത്തി​ന് ആ​ളി​ല്ലാ​ത്ത​തും സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി യാ​തൊ​രു മു​ന്‍​ക​രു​ത​ലും അ​ധി​കൃ​ത​ര്‍ ഒ​രു​ക്കാ​ത്ത​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​താ​യ് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ ഇ​ട​ക്കി​ടെ ഉ​ണ്ടാ​വാ​റു​ണ്ടെ​ന്നും ഒ​ന്നും പു​റം ലോ​കം അ​റി​യാ​റു​മി​ല്ലെ​ന്നും പ​രി​സ​ര വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ഇ​ന്ന് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സ​ജീ​വ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ക്ര​ഷ​റി​ലേ​ക്ക് ക​രി​ങ്ക​ല്‍ ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്ന​താ​യും പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ക്ര​ഷ​റി​ന്‍റെ യ​ന്ത്ര​ത്തി​ലേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ക​യും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കേ​ള​പ്പ​ന്‍- നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: നി​ഷ (മ​മ്മി​ളി​ക്കു​ളം അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി). മ​ക​ന്‍: യ​ഥു​കൃ​ഷ്ണ (വി​ദ്യാ​ര്‍​ഥി ഇ​രി​ങ്ങ​ത്ത് യു​പി സ്‌​കൂ​ള്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജീ​വ​ന്‍ (ബി​എ​സ്എ​ന്‍​എ​ല്‍), സ​രോ​ജി​നി (മ​ണി​യൂ​ര്‍), ഷൈ​ജ (ചെ​റു​വ​ണ്ണൂ​ര്‍).