സ്വീ​ക​ര​ണം ന​ൽ​കി
Tuesday, January 21, 2020 11:59 PM IST
മു​ക്കം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ 26 ന് ​കാ​സ​ർ​ഗോ​ഡു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ഇ​ട​തു​പ​ക്ഷ-​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ മ​ഹാ​ശ്രൃം​ഖ​ല​യു​ടെ പ്ര​ച​ാര​ണാ​ർ​ത്ഥം കോ​ഴി​ക്കോ​ടു ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന ജാ​ഥ​യ്ക്ക് മു​ക്ക​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക എ​ന്നീ മു​ദ്ര​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ജാ​ഥ. ജാ​ഥാ ലീ​ഡ​ർ പി. ​മോ​ഹ​ന​ൻ, ഡെപ്യു​ട്ടീ ലീ​ഡ​ർ ടി.​വി. ബാ​ല​ൻ, മാ​നേ​ജ​ർ​മു​ക്കം മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കു പു​റ​മെ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി, പി. ​ഗ​വാ​സ്, കെ.​കെ. ദി​നേ​ശ​ൻ, കെ. ​ലോ​ഹ്യ, സാ​ലി​ഹ്കൂ​ട​ത്താ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ജാ​ഥ ലീ​ഡ​റെ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ കെ. ​സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ശ്രീ​ധ​ര​ൻ, എം. ​കു​ഞ്ഞി​പ്പ, ജോ​ണി ഇ​ട​ശേ​രി, പി.​ടി. അ​ഗ​സ്റ്റി​ൻ, ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.