സ്ലാ​ബി​ടാ​ത്ത ഓ​വു​ചാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു
Wednesday, January 22, 2020 12:02 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ടൗ​ണി​ൽ പൊ​തു​മ​രാ​മ​ത്ത് വകുപ്പ് നി​ർ​മി​ച്ച ഓ​വു​ചാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ക​ല്ലാ​നോ​ട് നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സു​ക​ൾ യാ​ത്ര​ക്കാ​ർ ക​യ​റാ​ൻ നി​റു​ത്തി​യി​ടു​ന്ന ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മു​ള്ള ഓ​വു​ചാ​ലാ​ണ് കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ഇ​ടാ​ത്ത​തു​മൂ​ലം അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​ത്. സ്കൂ​ൾ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ബ​സി​ൽ ക​യ​റാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മ​റ്റ് യാ​ത്ര​ക്കാ​രു​ടെ​യും തി​ര​ക്ക് അപകട സാധ്യത വർദ്ധിപ്പിക്കുന്നു.ടൗ​ണി​ലെ ഓ​വു​ചാ​ലി​ന് പൂ​ർ​ണ​മാ​യി കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ഇ​ടാ​ൻ ക​രാ​റു​കാ​ർ ത​യാ​റാ​യി​ല്ലെ​ന്നും നാ​ട്ടി​ൽ ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. ഓ​വു​ചാ​ലി​ന് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.