പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളു​മാ​യി ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ര്‍ ജി​ല്ലാ ക​ള​ക്ട​റെ ക​ണ്ടു
Thursday, January 23, 2020 12:22 AM IST
കോ​ഴി​ക്കോ​ട്:​പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​നെ കാ​ണാ​ന്‍ എ​ത്തി​യ​ത്. ക​ള​ക്ട​റു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം അ​വ​ര്‍ ന​ന്നാ​യി വി​നി​യോ​ഗി​ച്ചു.
വി​നീ​ത​ക്കും, അ​ഖി​ലി​നും ആ​വ​ലാ​തി​ക​ള്‍​പ​റ​ഞ്ഞി​ട്ടും തീ​രു​ന്നി​ല്ല. എ​ല്ലാം ശ്ര​ദ്ധ​യോ​ടെ കേ​ട്ട് പ​രി​ഹ​രി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​റ​പ്പു ന​ല്‍​കി. ജോ​ലി സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വ​രു​മോ​യെ​ന്ന് ക​ള​ക്ട​റോ​ട് ചോ​ദി​ക്കാ​നും ഇ​വ​ര്‍ മ​റ​ന്നി​ല്ല.യു​എ​ല്‍​സി​സി​എ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ര​ഞ്ഞി​പ്പാ​ലം യു​എ​ല്‍ കെ​യ​ര്‍ നാ​യ​നാ​ര്‍ സ​ദ​ന​ത്തി​ല്‍ നി​ന്നും പ​രി​ശീ​ല​നം നേ​ടി, ആ​ശു​പ​ത്രി​ക​ള്‍ , ക്ലി​നി​ക്കു​ക​ള്‍, ഷോ​പ്പിം​ഗ് സെ​ന്‍റ​റു​ക​ള്‍, ബാ​ങ്കു​ക​ള്‍ തു​ട​ങ്ങി വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന 75 ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രും ര​ക്ഷി​താ​ക്ക​ളും തൊ​ഴി​ല്‍​ദാ​താ​ക്ക​ളു​മാ​യാ​ണ് ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ക​ല​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​മാ​യി മു​ഖാ​മു​ഖം ന​ട​ത്തി​യ​ത്.
ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ സാ​മൂ​ഹ്യ​പു​ന​രി​ധി​വാ​സം ഉ​റ​പ്പു​ന​ല്‍​കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണെ​ന്ന് കളക്ട​ര്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.
വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, വി​ദ​ഗ്ദ്ധ​ര്‍ ജി​ല്ലാ, ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സം​യു​ക്ത ശ്ര​മ​ഫ​ല​മാ​യി ബ​ഡ്‌​സ് സ്‌​കൂള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ച്ച് ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ പ്ര​ത്യേ​കി​ച്ച് ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. യു​എ​ല്‍​സി​സി​എ​സ് ഫൗ​ണ്ടേ​ഷ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​കെ ജ​യ​രാ​ജ്, യു​എ​ല്‍​സി​സി​എ​സ് ഡ​യ​റ​ക്ട​ര്‍ ഷി​ജി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.