സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Saturday, January 25, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്‌​സ് ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ 227-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. പ്ര​ശ​സ്ത ക​വി​യും സി​നി​മ ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പൽ‍ ഫാ. ​എം.​എ​ഫ്. ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് മാ​ത്യു സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സ്‌​കൂ​ള്‍​മാ​നേ​ജ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് ആ​നി​ക്കു​ഴി സ​ന്ദേ​ശം കൈ​മാ​റി. സ്‌​കൂ​ളി​ല്‍​നി​ന്ന് വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് മാ​ത്യു​വി​ന് ഉ​പ​ഹാ​രം നൽകി. കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ജ​യ​ശ്രീ കീ​ര്‍​ത്തി, ഡി​ഇ​ഒ മു​ര​ളി, സി.​കെ.ഗി​രീ​ഷ് കു​മാ​ര്‍, സ്‌​കൂ​ള്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​ജ​യ​രാ​ജ്, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ കെ. ​ഹ​രി​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.