മ​ല​ബാ​ർ ഫെ​സ്റ്റ് ; ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി
Saturday, January 25, 2020 12:27 AM IST
തി​രു​വ​മ്പാ​ടി: മ​ല​ബാ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​കി​ത്സാ​സ​ഹാ​യ വിതരണം ത്തു​ട​ങ്ങി. മൂ​ന്നാ​ഴ്ച​ത്തെ മേ​ള​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വൃ​ക്ക​രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ദേ​വ​സ്യ​യ്ക്കാ​ണ് ആ​ദ്യ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.
ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ചേ​ന്ദ​മം​ഗ്ല​ല്ലൂ​ർ ചെ​ക്ക് കൈ​മാ​റി. ഹോ​ള​ണ്ടി​ൽ നിന്നെ​ത്തി​യ ഹി​രാ​ദ് ബ്രൂ​കി​ങ് മു​ഖ്യാ​തി​ഥി​യാ​യിരുന്നു. സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​ജു എ​മ്മാ​നു​വ​ൽ, ടി. ​സ്വ​രാ​ജ്, കെ.​ടി. ന​ളേ​ശ​ൻ, ടീ​ന സ്വ​രാ​ജ്, പി.​ജെ. അ​ഗ​സ്റ്റി​ൻ, ദി​നേ​ശ് കാ​ര​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ള​യി​ൽ ഇ​ന്ന്

ദീ​പ​ശി​ഖ നൃ​ത്ത​ക​ലാ​ക്ഷേ​ത്ര കോ​ഴി​ക്കോ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ശി​ല്പം-6.30 ന് , ​ദി​വി​ന അ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​ഡീ​സി നൃ​ത്തം-7.30 ന് , ​ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി താ​രം സ​ത്യ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ൺ മാ​ൻ ഷോ -8.30 ​ന് , വി​ജ​യ​ൻ പ​ന്നി​ക്കോ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന മ​ണി​കി​ലു​ക്കം- 9.00 ന്