മ​ല​യോ​ര ഹൈ​വേ: 48.75 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Saturday, January 25, 2020 12:27 AM IST
താ​മ​ര​ശേ​രി:​ മ​ല​യോ​ര നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​കു​ന്ന ത​ല​യാ​ട് -കോ​ട​ഞ്ചേ​രി റീ​ച്ചി​ല്‍ ത​ല​യാ​ട് പ​ടി​ക്ക​ല്‍ വ​യ​ലി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ദേ​ശീ​യ പാ​ത​യി​ല്‍ പെ​രു​മ്പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന 9.99 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക്ക് 48.75 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള റോ​ഡ് 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ബി​എം​ബി​സി ടാ​റിം​ഗും, ഡ്രെയ്​നേ​ജ് സം​വി​ധാ​ന​വും, ഫു​ട്പാ​ത്തു​ക​ള്‍ ടൈ​ല്‍ വി​രി​ച്ച് കൈ​വ​രി സ്ഥാ​പി​ക്ക​ലും, പു​തി​യ ക​ല്‍​വ​ര്‍​ട്ടു​ക​ളും നി​ര്‍​മ്മി​ക്കും.
നി​ല​വി​ലു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നു വേ​ണ്ടി സ്ഥ​ലം വി​ട്ടു​ത​രു​ന്ന​വ​രു​ടെ ചു​റ്റു​മ​തി​ലു​ക​ള്‍ പൊ​ളി​ച്ച് സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ടും ന​ല്‍​കും.
വീ​തി കൂ​ട്ടു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​ം‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് അ​ള​ന്ന് മാ​ര്‍​ക്ക് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍ നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​ണ് സ്ഥ​ല സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ബ​സ് ബേ​ക​ളും ബ​സ് ഷെ​ല്‍​ട്ട​റു​ക​ളും സ്ഥാ​പി​ക്കും.
റോ​ഡ് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ലു​ണ്ട്. കി​ഫ്ബി മു​ഖേ​ന​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത്.
സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ടെ​ൻഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.