പോ​ക്‌​സോ കേ​സ്: പ്രതി അ​റ​സ്റ്റി​ൽ
Sunday, January 26, 2020 12:41 AM IST
തി​രു​വ​മ്പാ​ടി: ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ശല്യം ചെയ്തയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന്ന​ക്ക​ൽ മു​ള​വ​ര​ക്ക​ണ്ടി കാ​പ്പാ​ട് മു​സ്ത​ഫ(42) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ക്‌​സോ നി​യ​പ്ര​കാ​ര​മാ​ണ് കേ​സ്. പു​ന്ന​ക്ക​ൽ അ​ങ്ങാ​ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ഇ​യാ​ൾ പെ​ൺ​കു​ട്ടിയുടെ മൊ​ബൈ​ൽ ന​മ്പ​ർ കൈ​ക്ക​ലാ​ക്കി നി​ര​ന്ത​ര​മാ​യി ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ക്കു​ക​യാ​യി​രു​ന്നു.

ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണെ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ഇ​ക്കാ​ര്യ​ങ്ങ​ൾ വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​വാ​ഹി​ത​നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്്. കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.