ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷി​ക്കാ​ൻ കൂ​ട്ടാ​ലി​ട​യി​ൽ നാ​ളെ ജ​ന​കീ​യ സ​ത്യ​ഗ്ര​ഹം
Saturday, February 15, 2020 12:28 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 16ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ കൂ​ട്ടാ​ലി​ട​യി​ൽ ഖ​ന​ന വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കു​ന്നു.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ങ്ങോ​ടു മ​ല​യി​ലെ കു​ടി​വെ​ള്ള ടാ​ങ്ക് പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ക, പോ​ലീ​സ്, സ​ർ​ക്കാ​ർ - ക്വാ​റി മാ​ഫി​യ ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളും സ​മ​ര​ത്തി​ൽ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ൾ, എ​ഴു​ത്തു​കാ​ർ, ക​ലാ​കാ​ര​ൻ​മാ​ർ, സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ - പ​രി​സ്ഥി​തി പ്ര​വ​ർ​ത്തക​ർ തുടങ്ങിയവർ പങ്കെടുത്തു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി, കെ.​എം. ഷാ​ജ​ഹാ​ൻ, പ്ര​കാ​ശ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പാ​ട്ട്, ക​വി​ത, ചി​ത്ര​ര​ച​ന, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​വും.
ജി​ല്ലാ ക​ള​ക്ട​ർ നേ​ര​ത്തെ പാ​രി​സ്ഥി​തി​കാ​നു​മ​തി മ​ര​വി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ക​മ്പ​നി​ക്ക് പു​തി​യ പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​യി ന​ട​ന്നു വ​രു​ക​യാ​ണ്. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യും കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സും ക്വാ​റി ക​മ്പ​നി​ക്ക് വേ​ണ്ടി അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ടു​ക​യാ​ണെ​ന്നും സ​മ​ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.