കേ​ര​ള ടൂ​ള്‍​സ് റെ​ന്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം
Saturday, February 15, 2020 12:28 AM IST
കോ​ഴി​ക്കോ​ട്:​കേ​ര​ള ടൂ​ള്‍​സ് റെ​ന്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം 18-ന് ​ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. രാ​വി​ലെ 10-ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​എം ആ​തി​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും ന​ട​ക്കും. വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ ഗ​ഫൂ​ര്‍ വാ​ഴ​യി​ല്‍, സു​മേ​ഷ് തി​രു​വ​മ്പാ​ടി, സി.​സി​ദ്ധി​ഖ് ന​രി​ക്കു​നി, ച​വി​ടി​യി​ല്‍ ഷി​ഹാ​ബ്, ഇ.​കെ ജ​മാ​ലു​ദ്ദീ​ന്‍ കോ​വൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​റാ​കാം

കോ​ഴി​ക്കോ​ട്: ബാ​ലു​ശേരി അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ ഉ​ളേ​ള്യ​രി, ന​ടു​വ​ണ്ണൂ​ര്‍, കൂ​രാ​ച്ചു​ണ്ട്, കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ ത​സ്തി​ക​യി​ലേ​ക്കും, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യ പ​രി​ധി 18 മു​ത​ല്‍ 46 വ​യ​സ്സു​വ​രെ. ഫോ​ണ്‍ : 0496 2705228.