ന​ദീ​ജ​ല ടൂ​റി​സം രം​ഗ​ത്ത് പു​തു​കാ​ല്‍​വ​യ്പു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Saturday, February 15, 2020 12:28 AM IST
കോ​ഴി​ക്കോ​ട്: പു​ഴ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍,പു​ഴ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍, പ്ര​ള​യാ​ന​ന്ത​ര കാ​ഴ്ച​ക​ള്‍, പു​ന​ര്‍​നി​ര്‍​മാ​ണ രീ​തി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്താ​നൊ​രു​ങ്ങി കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്.
ന​ദീ​ജ​ല ടൂ​റി​സം വി​ക​സ​ന​സാ​ധ്യ​ത​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ഏ​ക​ദി​ന ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ക​വ​ണ​ക്ക​ല്ല് റ​ഗു​ലേ​റ്റ​ര്‍ ബ്രി​ഡ്ജി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് ചാ​ലി​യാ​ര്‍, ഇ​ര​വ​ഞ്ഞി​പ്പു​ഴ മു​ക്കം വ​രെ ബോ​ട്ടി​ല്‍ യാ​ത്ര ചെ​യ്താ​യിരുന്നു ശി​ല്‍​പ്പ​ശാ​ല. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രും പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും പ​ഠ​ന​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ബാ​ബു പ​റ​ശേ​രി പ​റ​ഞ്ഞു. ചാ​ലി​യാ​ര്‍, ഇ​രു​വ​ഞ്ഞി​പു​ഴ ഭാ​ഗ​ത്ത് മ​ണ​ലെ​ടു​ത്ത് ജീ​വി​ക്കു​ന്ന മ​ണ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ തോ​ണി ഉ​പ​യോ​ഗി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര സം​ഘ​ടി​പ്പി​ക്ക​ല്‍, ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തെ വീ​ടു​ക​ളി​ല്‍ പേ​യിം​ഗ് ഗ​സ്റ്റ് സം​വി​ധാ​ന​മൊ​രു​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യു​ടെ സാ​ധ്യ​ത​ക​ള്‍ ച​ര്‍​ച്ച ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന മു​ണ്ടേ​ങ്ങാ​ട്ട്, സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് വി. ​ബാ​ബു, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​കെ. അ​ജി​ത, ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ജാ​ത മ​ന​യ്ക്ക​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ എ.​കെ. ബാ​ല​ന്‍, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍, സി.​കെ. കാ​സിം, ഷ​റ​ഫു​ന്നീ​സ, എം.​പി. അ​ജി​ത, വി. ​ഷ​ക്കീ​ല, വി.​ടി. ഉ​ഷ, ഭാ​നു​മ​തി, ജു​മൈ​ല​ത്ത്, ശ്രീ​ജ പു​ല്ലി​രി​ക്ക​ല്‍, പി.​കെ. ശാ​ലി​നി, ര​ജ​നി ത​ട​ത്തി​ല്‍, കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത പൂ​ത​ക്കു​ഴി​യി​ല്‍, ഗ്രീ​ന്‍​ഗാ​ര്‍​ഡ​ന്‍ ഉസ്സൻ‍, ആ​സാ​ദ് മു​ക്കം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഹാ​മി​ദ​ലി വാ​ഴ​ക്കാ​ട് പു​ഴ പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. യാ​ത്ര​യി​ലു​ട​നീ​ളം ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി.