ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി: കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Sunday, February 16, 2020 12:09 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭരണ സമിതിക്കെതിരേ അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ സം​ബ​ന്ധി​ച്ചു ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യു​മാ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്കി​ന്‍റെ ച​ക്കി​ട്ട​പാ​റ​യി​ലെ പ്ര​ധാ​ന ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷത വ​ഹി​ച്ചു.

ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും പേ​രാ​മ്പ്ര​യി​ൽ ബാ​ങ്ക് മാ​ളി​നു സ്ഥ​ലം വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി ന​ട​ത്തി​യ സി​പി​എം നേ​താ​ക്ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും വി​ദ്യ ബാ​ല​കൃ​ഷ്ണ​ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി സെ​ക്ര​ട്ട​റി പി. ​വാ​സു, കെ.​എ. ജോ​സു​കു​ട്ടി, ലൈ​സ ജോ​ർ​ജ്, സു​ഭാ​ഷ് തോ​മ​സ്, സെ​മി​ലി സു​നി​ൽ, ഷീ​ന റോ​ബി​ൻ, റ്റി.​ഡി. ഷൈ​ല, സി.​കെ. ബാ​ല​ൻ, എം. ​അ​ശോ​ക​ൻ, തോ​മ​സ് ആ​ന​ത്താ​നം, പ്ര​കാ​ശ് മു​ള്ള​ൻ​കു​ഴി, ബാ​ബു കൂ​നം​ത​ടം, ജോ​ർ​ജ് മു​ക്ക​ളി​ൽ, എം. ​ശി​വ​ദാ​സ​ൻ, ഗി​രി​ജ ശ​ശി, ജോ​സ് കാ​രി​വേ​ലി, വി.​ജി. രാ​ജ​പ്പ​ൻ, ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ, ജോ​സ് പു​ളി​ന്താ​നം, ജോ​ബി ചെ​മ്പ​നോ​ട, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗി​രീ​ഷ് കോ​മ​ച്ചം ക​ണ്ടി, ലി​ൻ​സ് ലൂ​ക്കോ​സ്, ബാ​വ മു​ത്തോ​ലി​ൽ, സു​മ​തി പു​ന്ന​ക്കാ​കു​ടി, രാ​ധി​ക പു​തി​യോ​ട്ടി​ൽ, ശ്രീ​ജ കൊ​ള വേ​ലി​ൽ, പു​ഷ്പ​വ​ല്ലി കൂ​മ്പി​ൽ, ജ​യ​രാ​ജ് എ​ന്നി​വ​ർ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി. ബാ​ങ്ക് പ​രി​സ​ര​ത്തു മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.