ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് വീ​ഴ്ത്തി പ​ണം ക​വ​ർ​ന്നു
Sunday, February 16, 2020 12:10 AM IST
മു​ക്കം: കു​ന്ന​മം​ഗ​ലം പ​ട​നി​ല​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തി പ​ണം ക​വ​ര്‍​ന്നു. കൊ​ടു​വ​ള്ളി ക​ച്ചേ​രി​മു​ക്ക് സ്വ​ദേ​ശി റാ​ഷി​ദി​നെ​യാ​ണ് ബു​ള്ള​റ്റി​ലെ​ത്തി​യ ക​വ​ര്‍​ച്ചാ സം​ഘം ആക്രമിച്ച് ക​വ​ര്‍​ച്ച ചെ​യ്ത​ത്. സ​മീ​പ​ത്തെ ക​ട​യു​ടെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​ടി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ദേ​ശീ​യ പാ​ത​യി​ല്‍ വെ​ണ്ണ​ക്കാ​ടി​നും പ​ട​നി​ല​ത്തി​നും ഇ​ട​യി​ലാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തി ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. കൊ​ടു​വ​ള്ളി​യി​ല്‍ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ല്ലി​ല്‍ നി​ന്നും ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി പ​ട​നി​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കി​ഴ​ക്കോ​ത്ത് കച്ചേ​രി​മു​ക്ക് തോ​ട്ടു​മൂ​ല​യി​ല്‍ റാ​ഷി​ദി​ന്‍റെ സ്‌​കൂ​ട്ട​റി​നെ പി​ന്തു​ട​ര്‍​ന്ന് വ​ന്ന ബു​ള്ള​റ്റ് ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ മ​റി​യു​ന്ന​തി​നി​ട​യി​ല്‍ റാ​ഷി​ദി​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാഗ് ബു​ള്ള​റ്റി​ന്‍റെ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​യാ​ള്‍ പി​ടി​ച്ചു പ​റി​ച്ചു.റാ​ഷി​ദ് കൈ ​കാ​ലു​ക​ള്‍​ക്ക് നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

അ​ക്ര​മി​ക​ളു​ടെ ദൃ​ശ്യം സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.പ്രതികളുടെ വീ​ടു​ക​ളി​ല്‍ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അനേ്വഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യി കു​ന്ന​മം​ഗ​ലം പോ​ലീ​സ് അ​റി​യി​ച്ചു.