‘റോ​ഡ് സം​സ്‌​കാ​രം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍’ സെ​മി​നാ​ര്‍ ന​ട​ത്തി
Sunday, February 16, 2020 12:10 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി​യും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​ പ്പും സം​യു​ക്ത​മാ​യി ‘ റോ​ഡ് സം​സ്‌​കാ​രം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍’ എ​ന്ന പേ​രി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. പു​തു​ത​ലു​റ​യ്ക്ക് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​വും നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ​ക​ര്‍​ന്നു​ന​ല്‍​കു​ക എ​ന്ന​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.

‌ കോ​ഴി​ക്കോ​ട് കെ.​പി.​കേ​ശ​വ​മേ​നോ​ന്‍​ഹാ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ എം.​കെ.​രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ​കാ​ര​ന്‍ സു​ഭാ​ഷ് ച​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ എം.​പി.​സു​ഭാ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ലെ സീ​നീ​യ​ര്‍ സൂ​പ്ര​ണ്ട് കെ.​സ​ഫ​റു​ള്ള, എ​എം​വി അ​നി​ല്‍​കു​മാ​ര്‍ , വി​ജി അ​ലോ​ഷ്യ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വിം​ഗ് ലേ​ണേ​ഴ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.