ഉ​മ്മ​ത്തൂ​രി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ബൈ​ക്കു​ക​ള്‍ തീവച്ചു ന​ശി​പ്പി​ച്ചു
Monday, February 17, 2020 12:47 AM IST
നാ​ദാ​പു​രം: ​പാ​റ​ക്ക​ട​വ് ഉ​മ്മ​ത്തൂ​രി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ര​ണ്ട് മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ള്‍ തീ ​വെ​ച്ച് ന​ശി​പ്പി​ച്ചു.​ചെ​ക്യാ​ട് പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ കി​ണ​റു​ള്ള​തി​ല്‍ ഷി​ബി​ന്‍ ലാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 18 ജി 8952 ​ന​മ്പ​ര്‍ ബൈ​ക്കും സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ കെ ​എ​ല്‍ 18 യു 7835 ​ന​മ്പ​ര്‍ ബൈ​ക്കു​മാ​ണ് ശ​നി​യാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ തീ ​വച്ച് ന​ശി​പ്പി​ച്ച​ത്.​വി​വാ​ഹ വീ​ട്ടി​ൽ പോ​യി രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ തി​രി​ച്ചെ​ത്തി ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ചോ​ര​ങ്ങോ​ട്ട് നാ​സ​റി​ന്‍റെ വീ​ടി​ന്‍റെ കാ​ര്‍ പോ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​യ​താ​യി​രു​ന്നു ബൈ​ക്കു​ക​ള്‍.
രാ​ത്രി 12.55 ഓ​ടെ കാ​ര്‍ പോ​ര്‍​ച്ചി​ല്‍ നി​ന്ന് വെ​ളി​ച്ച​വും സ്‌​ഫോ​ട​ന ശ​ബ്ദ​വും ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​പ്പോ​ഴാ​ണ് ബൈ​ക്കു​ക​ള്‍​ക്ക് തീ ​പി​ടി​ച്ച​ത് അ​റി​യു​ന്ന​ത്.​
പ​രി​സ​ര​വാ​സി​ക​ളും മ​റ്റും എ​ത്തി തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു ബൈ​ക്കു​ക​ളും ക​ത്തി ന​ശി​ച്ചി​രു​ന്നു.​വ​ള​യം എ​സ് ഐ ​ആ​ര്‍ .സി.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ടത്തി.​തു​ട​ർ​ന്ന് പ​യ്യോ​ളി​യി​ൽ നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.
ട്രാ​ക്ക​ർ ഡോ​ഗ് ബോ​ണി ബൈ​ക്കി​ൽ നി​ന്ന് മ​ണം പി​ടി​ച്ച് സ​മീ​പ​ത്തെ വ​ഴി​യി​ലൂ​ടെ അ​ൽ​പ​ദൂ​രം മു​ന്നോ​ട്ട് പോ​യി നി​ന്നു.​ഇ​തി​ന് സ​മീ​പ​ത്ത് നി​ന്നും പെ​ട്രോ​ൾ കൊ​ണ്ട് വ​ന്നെ​ന്ന് ക​രു​തു​ന്ന ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​യും ക​ണ്ടെ​ടു​ത്തു.​ഷി​ബി​ന്‍ ലാ​ലി​ന്‍റെ പ​രാ​തി​യി​ല്‍ വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.