ആ​ദി​വാ​സി കോ​ള​നി​യി​ല്‍ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല​ന്ന് പ​രാ​തി
Monday, February 17, 2020 11:49 PM IST
താ​മ​ര​ശേ​രി: കു​ടി വ​ള്ള പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച് 10 മാ​സം പി​ന്നി​ട്ടി​ട്ടും പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ത​യ്യി​ല്‍ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യി​ല്ലെന്ന് കാ​ണി​ച്ച് കോ​ള​നി നി​വാ​സി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. കോ​ള​നി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ടെ​ൻഡര്‍ ചെ​യ്ത​ത്.
കി​ണ​ര്‍, ടാ​ങ്ക്, പൈ​പ്പ് ലൈ​ന്‍ ക​ണ​ക്ഷ​ന്‍, വ​യ​റിം​ഗ് എ​ന്നി​വ 2019 ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​ണ്. എ​സ്റ്റി​മേ​റ്റി​ല്‍ പെ​ട്ട പൈ​പ്പി​ടാ​നു​ള്ള ചാ​ല് കീറിയത് കോ​ള​നി നി​വാ​സി​കളാണ്. ഇ​തി​ന് കൂ​ലി​ന​ല്‍​കി​യി​ട്ടു​മി​ല്ല. വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭി​ക്കാ​ത്ത​താ​ണ് പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്. ഇ​തി​ന് ആ​വ​ശ്യ​മാ​യ ഫ​യ​ല്‍ വൈ​ദ്യു​തി ഓ​ഫീ​സി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എ​ത്തി​ക്കാ​ത്ത​താ​ണ് ക​ണ​ക്ഷ​ന്‍ കി​ട്ടാ​ത്ത​തി​ന് കാ​ര​ണം. കോ​ള​നി നി​വാ​സി​ക​ള്‍ നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ നേ​രി​ല്‍ ക​ണ്ട് വൈ​ദ്യു​തി ഓ​ഫീ​സി​ലേ​ക്ക് ഫ​യ​ല്‍ അ​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യ്യാ​റാ​യി​ല്ല എ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
കോ​ള​നി നി​വാ​സി​ക​ളി​ല്‍ പ്ര​യാ​ധി​ക്യം ബാ​ധി​ച്ച​വ​രും കി​ട​പ്പു​രോ​ഗി​ക​ളു​മു​ണ്ട്. വേ​ന​ല്‍ ക​ന​ത്തു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ള​നി​യി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് ആ​ദി​വാ​സി മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​നി നി​വാ​സി​ക​ള്‍ ഒ​പ്പി​ട്ട പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.