കു​ള​ത്തൂ​ർ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തിച്ച് ജ​ന​മൈ​ത്രി പോ​ലീ​സ്
Monday, February 17, 2020 11:50 PM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ന്‍റെ സ​ഹാ​യം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് തു​ണ​യാ​കു​ന്നു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് കു​ള​ത്തൂ​ർ ആ​ദി​വാ​സി കോ​ള​നി​യി​ലെ 34 കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നാ​ണു പ​രി​ഹാ​ര​മാ​കു​ന്ന​ത്.
പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി വി​ഭാ​ഗ​മാ​ണു പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മേ​ഖ​ല​യി​ലെ മ​റ്റൊ​രു ആ​ദി​വാ​സി കോ​ള​നി​യാ​യ ന​രേ​ന്ദ്ര ദേ​വി​ലെ കു​ളം ശു​ചീ​ക​രി​ച്ചു മോ​ട്ടോ​ർ സ്ഥാ​പി​ച്ചു പൈ​പ്പി​ലൂ​ടെ കു​ള​ത്തൂ​ർ കോ​ള​നി​യി​ൽ വെ​ള്ളം എ​ത്തി​ക്കാ​നാ​ണു ഉദേശിക്കുന്നത്.
ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പോ​ലീ​സ് ത​ന്നെ​യാ​ണു ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​കെ . ഹ​സ​ൻ, എ​എ​സ്ഐ അ​നി​ൽ കു​മാ​ർ, എ​സ്ടി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി അം​ഗം ഷോ​ബി രാ​ജ്, ബാ​ല​ൻ തൂ​വ​ക്ക​ട​വ്, പ്ര​ദീ​പ​ൻ അ​മ്പ​ല​ക്കു​ന്ന് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.