സ്‌​കൂ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണം: കെ​പി​എ​സ്പി​ഇ​ടി​എ
Monday, February 17, 2020 11:50 PM IST
കൊ​യി​ലാ​ണ്ടി: ഇ​രു​ന്നൂ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു കാ​യി​കാ​ധ്യാ​പ​ക​ന്‍ എ​ന്ന തോ​തി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്രൈ​വ​റ്റ് സ്‌​കൂ​ള്‍ ഫി​സി​ക്ക​ല്‍ എ​ഡ്യുക്കേ​ഷ​ന്‍ ടീ​ച്ചേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. തു​ല്യ ജോ​ലി​ക്ക് തു​ല്യ വേ​ത​നം അ​നു​വ​ദി​ക്കു​ക, പു​തി​യ കാ​യി​കാ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ സൃ​ഷി​ടി​ച്ച് നി​യ​മ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കാ​യി​കാ​ധ്യാ​പ​ക​ര്‍ ച​ട്ട​പ്പ​ടി സ​മ​ര​ത്തി​ലാ​ണ്.
സ​മ​രം അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷം മു​ത​ല്‍ ശ​ക്ത​മാ​യി തു​ട​രാ​ന്‍ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. കെ. ​ദാ​സ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സി​റ്റ് മോ​ന്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​കെ. രാ​ജീ​വ്, യു. ​രാ​ജീ​വ​ന്‍, പ്രൊ​ഫ. ലൂ​സി വ​ര്‍​ഗ്ഗീ​സ്, സി.​എ​സ്. സു​നി​ല്‍, റ​ജീ ഇ​ട്ടൂ​പ്പ്, ടി.​എം. സു​ബൈ​ര്‍, ആ​ര്‍.​ഡി. പ്ര​കാ​ശ്, ടി. ​ഷാ​ജു, എ.​വി. അ​നി​ല്‍​കു​മാ​ര്‍, ഹ​നീ​ഫ മ​ല​പ്പു​റം, ഉ​ദ​യ​കു​മാ​ര്‍, എം.​വി. ബെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.