‌വെ​ള്ള​മി​ല്ല: പു​ഞ്ച​നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്നു
Monday, February 17, 2020 11:50 PM IST
കു​റ്റ്യാ​ടി: വേ​ളം പെ​രു​വ​യ​ലി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പു​ഞ്ച​കൃ​ഷി ന​ശി​ക്കു​ന്ന.ു. ജി​ല്ല​യി​ലെ നെ​ല്ല​റ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന പെ​രു​വ​യ​ൽ പാ​ട​ശേ​ഖ​ര​ത്തിലെ നെ​ൽ​കൃ​ഷി​യാ​ണ് ത​ക​ർ​ന്ന​ടി​യു​ന്ന​ത്. വേ​ന​ൽ ക​ന​ക്കു​ന്ന​തി​ന് മു​മ്പേ ഇ​വി​ട​ങ്ങ​ളി​ലെ തോ​ടും വ​യ​ലും വ​റ്റി​വ​ര​ണ്ട​താ​ണ് നെ​ൽ​ക്കൃ​ഷി ഉ​ണ​ങ്ങാ​ൻ കാ​ര​ണ​ം.
പെ​രു​വ​യ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ പെ​ട്ട നൂ​റ്റി അ​മ്പ​തോ​ളം ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഉ​ള്ള​ത്. വി​ശാ​ല​മാ​യ വ​യ​ൽ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടെ​യു​ള്ള ഭൂ​രി​ഭാ​ഗം പേ​രും കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​വ​രാ​ണ്. ഇ​തി​ൽ സ്വ​ന്തം ഭൂ​മി​യി​ലും പാ​ട്ട​ത്തി​ന് സ്ഥ​ല​മെ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വി​ടെ​ത്തെ ക​ർ​ഷ​ക​ർ. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റും വാ​യ്പ എ​ടു​ത്താ​ണ് മി​ക്ക ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കു​ന്ന​ത്. മോ​ട്ട​ർ പ​മ്പ് സെ​റ്റ് ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ൽ നി​ന്നും വ​യ​ലി​ൽ നി​ന്നും വെ​ള്ളം അ​ടി​ച്ചാ​ണ് കൃ​ഷി ന​ന​യ്ക്കാ​റു​ള്ള​ത്. ചൂ​ട് കൂ​ടി​യ​തോ​ടെ ഇ​തും വ​റ്റി​വ​ര​ണ്ടു. കു​റ്റ്യാ​ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ള്ള ക​നാ​ലി​ൽ വെ​ള്ളം ല​ഭി​ച്ചാ​ൽ കു​റ​ച്ചെ​ങ്കി​ലും കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.