കൈ​ത്ത​റി മേ​ഖ​ല​യി​ലെ കൂ​ലി കു​ടി​ശി​ക അ​ടു​ത്ത​യാ​ഴ്ച ന​ൽ​കും: മ​ന്ത്രി
Monday, February 17, 2020 11:50 PM IST
കോ​ഴി​ക്കോ​ട്: കൈ​ത്ത​റി മേ​ഖ​ല​യി​ലെ ആ​റു മാ​സ​​ത്തെ കൂ​ലി കു​ടി​ശി​ക​ അ​ടു​ത്ത​യാ​ഴ്ച ത​ന്നെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കോ​ഴി​ക്കോ​ട് ജി​ല്ലാ കൈ​ത്തറി നെ​യ്ത്തു​ത്സ​വം വ​ട​ക​ര ടൗ​ൺ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന മ​ന്ത്രി. കൈ​ത്ത​റി മേ​ഖ​ല​യെ​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. കൈ​ത്ത​റി​ക്ക് ഒ​രു ലോ​ക ബ്രാ​ന്‍ഡ് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്കരി​ക്കു​ം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കൈ​ത്ത​റി​യു​ടെ ജൈ​വ വ​സ്ത്ര ഷോ​റൂം തു​ട​ങ്ങും.​ന​ല്ല കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ൾ​ക്കും, കൈ​ത്ത​റി സൊ​സൈ​റ്റി​ക്കും അ​വാ​ർ​ഡ് ന​ൽ​കും. കൈ​ത്ത​റി ഗ്രാ​മം പ​ദ്ധ​തി തു​ട​ങ്ങാ​ൻ ന​ട​പ​ടി​യാ​യി ക​ഴി​ഞ്ഞു. ഓ​രോ ജി​ല്ല​യി​ലെ​യും കൈ​ത്ത​റി സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നാ​യി കൈ​ത്ത​റി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
40 വ്യ​ത്യ​സ്ത നി​റ​ത്തി​ലു​ള്ള കൈ​ത്ത​റി സ്കൂ​ൾ യൂ​ണി​ഫോം നി​ർ​മി​ക്കും. മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള​ളി​ൽ 73 ല​ക്ഷം മീ​റ്റ​ർ കൈ​ത്ത​റി തു​ണി ഉ​ത്പാ​ദി​പ്പി​ച്ചു . 44 ല​ക്ഷം മീ​റ്റ​ർ തു​ണി ഈ ​വ​ർ​ഷം ഉ​ത്പാ​ദി​പ്പി​ക്കും. സം​സ്ഥാ​ന​ത്തെ 10 വ​രെ​യു​ള്ള സ​ർ​ക്ക​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ യൂ​ണി​ഫോം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത് ആ​ർ​ക്കും ഇ​നി ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലാ​യെ​ന്നും എ​ല്ലാ കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ൾ​ക്കും മി​നി​മം കൂ​ലി​യും ആ​നു​കൂ​ല്യ​വും ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ ​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ. ന​ജീ​ബ് പ്രാ​യം ചെ​ന്ന നെ​യ്ത്തു​കാ​രെ ആ​ദ​രി​ച്ചു.
കൗ​ൺ​സി​ല​ർ കെ. ​പ്രേ​മ കു​മാ​രി, സം​സ്ഥാ​ന കൈ​ത്ത​റി സൊ​സൈ​റ്റീ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​വി. ബാ​ബു, കൈ​ത്ത​റി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.