പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ നടപടിക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​യു
Wednesday, February 19, 2020 1:04 AM IST
കൂ​രാ​ച്ചു​ണ്ട്: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പെ​ൻ​ഷ​ൻ സം​ഘ​ട​ന​ക​ളോ​ട് ആ​ലോ​ചി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന കേ​ര​ള സ്റ്റേ​റ്റ് സ​ർ​വ്വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ ബാ​ലു​ശേരി ബ്ലോ​ക്ക് ഇ​രു​പ​ത്തെ​ട്ടാം വാ​ർ​ഷി​ക സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​അ​പ്പു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്ലോ​ക്ക് മെ​ംബർ എ​ൻ.​ജെ. മാ​ണി, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ചെ​രി​യ​ൻ, ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, ജ​ലീ​ൽ കു​ന്നും​പു​റം, അ​ബൂ​ബ​ക്ക​ർ മ​ല​ബാ​ർ, സ​ണ്ണി പാ​ര​ഡൈ​സ്, കെ.​എ. ചാ​ക്കോ​ച്ച​ൻ, കെ.​വി. സു​കു​മാ​ര​ൻ, ടി.​ഒ. വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൈ​ത്താ​ങ്ങ് പെ​ൻ​ഷ​ൻ വി​ത​ര​ണം കെ.​വി. രാ​ഘ​വ​ൻ നി​ർ​വ്വ​ഹി​ച്ചു. പു​തി​യ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ബാ​ല​ൻ (പ്ര​സി​ഡ​ന്‍റ), വി.​കെ. വേ​ണു​ഗോ​പാ​ല​ൻ (സെ​ക്ര​ട്ട​റി), ദാ​മോ​ദ​ര​ൻ നാ​യ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ അം​ഗ​മാ​യു​ള്ള 25 അം​ഗ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.