സ​ർ​ക്കാ​ർ നി​ല​പാ​ട് വ​ഞ്ച​നാ​പ​രം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Wednesday, February 19, 2020 1:06 AM IST
കോ​ഴി​ക്കോ​ട്: അ​നു​വ​ദി​ച്ച ശ​മ്പ​ള സ്കെ​യി​ലിനായി അ​ടു​ത്ത ശ​മ്പ​ള ക​മ്മീ​ഷ​നെ സ​മീ​പി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് വ​ഞ്ച​നാ​പ​ര​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ. ​വി​നോ​ദ് കു​മാ​ർ.
റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ത്താം ശ​ബ​ള ക​മ്മീ​ഷ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് അ​നു​വ​ദി​ച്ച ശ​മ്പ​ള വ​ർ​ദ്ധ​ന ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ട്ര​ഷ​റ​ർ കെ.​കെ. പ്ര​മോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ​ൻ, സി​ജു കെ. ​നാ​യ​ർ, കെ. ​ദി​നേ​ശ​ൻ, ബി.​എ​ൻ. ബൈ​ജു, മ​ധു​രാ​മ​നാ​ട്ടു​ക​ര,നി​ജാ​ഷ്ബാ​ബു, ര​ഞ്ജി​ത്ത് ചേ​മ്പാ​ല, കെ.​വി. ര​വീ​ന്ദ്ര​ൻ, പി.​പി. പ്ര​കാ​ശ​ൻ, ടി. ​എ​ലി​സ​ബ​ത്ത്, കെ.​പി. സു​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.