പോ​ലീ​സ് മെ​നു​വി​ലെ ബീ​ഫ് നി​രോ​ധ​നം: ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി പ്രതിഷേധിച്ചു
Wednesday, February 19, 2020 1:06 AM IST
മു​ക്കം: പോ​ലീ​സി​ന്‍റെ ഭ​ക്ഷ​ണ മെ​നു​വി​ൽ നി​ന്ന് ബീ​ഫ് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ക്ക​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി. മു​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഫെ​സ്റ്റ് കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോൺ ഗ്രസ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു കെ.പൈ​ക്കാ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് മൂ​ക്കി​ലി ക്കാ​ട്ട്, കെ.​ടി. മ​ൻ​സൂ​ർ, എ​ൻ. അ​പ്പു​ക്കു​ട്ട​ൻ, ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ടി.​ടി. സു​ലൈ​മാ​ൻ, സ​ത്യ​ൻ മു​ണ്ട​യി​ൽ, ക​രീം പ​ഴ​ങ്ക​ൽ, നി​ഷാ​ബ് മു​ല്ലോ​ളി,ച​ന്ദ്ര​ൻ ക​പ്പി​യേ​ട​ത്ത്, എം.​കെ.​മ​മ്മ​ദ്, സ​ജീ​ഷ്ത്തേ​രി, സു​രേ ന്ദ്ര ​ലാ​ൽ, ജു​നൈ​ദ​പാ​ണ്ടി​ക​ശാ​ല, വി.​എ​ൻ ജം​നാ​സ്, റ​ഫീ​ഖ് മാ​ളി​ക, റ​ഷീ​ഫ് ക​ണി​യാ​ത്ത് , ഷി​ബു തോ​ട്ട​ത്തി​ൽ, ന​ജീ​ബ് ക​ൽ​പ്പൂ​ര് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.