സൗ​ര​ക്ഷി​ക സൗ​ഹൃ​ദ സാ​യാ​ഹ്നം 23ന്
Friday, February 21, 2020 2:09 AM IST
കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ സൗ​ര​ക്ഷി​ക സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ഹൃ​ദ സാ​യാ​ഹ്നം 23ന് ​വൈ​കി​ട്ട് നാ​ലി​ന് കോ​ഴി​ക്കോ​ട് പോ​ലീ​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ക്കും. റി​ട്ട. ജി​ല്ലാ ജ​ഡ്ജി പി.​എ​ന്‍. ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​ജെ. രാ​ജ്‌​മോ​ഹ​ന്‍, ഡോ. ​ശ്രീ​നാ​ഥ് കാ​ര​യാ​ട്ട്, ഡോ. ​എം.​കെ. വ​ത്സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.