ഭീമൻ തേ​നീ​ച്ചക്കൂട് ഭീ​ഷ​ണി​യാ​കു​ന്നു
Friday, February 21, 2020 2:13 AM IST
പേ​രാ​മ്പ്ര: വീ​ട്ടു​വ​ള​പ്പി​ലെ ഭീ​മ​ന്‍ തേ​നീ​ച്ച​ക്കൂ​ട് നാ​ട്ടു​കാ​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​വു​ന്നു. നൊ​ച്ചാ​ട് രാ​മ​ല്ലൂ​രി​ലെ ര​യ​രോ​ത്ത് മു​ക്കി​ലാ​ണ് റോ​ഡ​രി​കി​ലെ മാ​വി​ല്‍ വ​ന്‍ കാ​ട്ടു​തേ​നീ​ച്ച കൂ​ടു​ള്ള​ത്. ഇ​തി​ലെ തേ​നീ​ച്ച​ക​ളു​ടെ ശ​ല്യം കാ​ര​ണം സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ സ​ന്ധ്യ​യാ​യാ​ല്‍ വെ​ളി​ച്ചം ഉ​പ​യോ​ഗി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ലൈ​റ്റി​ടു​മ്പോ​ഴേ​ക്കും ഈ​ച്ച​ക​ള്‍ കൂ​ട്ട​മാ​യി വീ​ടു​ക​ളി​ലെ​ത്തു​ന്നു. കാ​ര​ക്ക​ണ്ടി ച​ന്ദ്ര​ന്‍റെ പ​റ​മ്പി​ലെ മാ​വി​ല്‍ തേ​നീ​ച്ച കൂ​ടു​കൂ​ട്ടി​യി​ട്ട് ര​ണ്ട് മാ​സ​ക്കാ​ല​മാ​യി. ഇ​തി​ന് സ​മീ​പ​ത്തെ താ​ഴെ ചെ​റു​കു​ന്നു​മ്മ​ല്‍ സ​ജീ​ഷ്, താ​ഴെ ചെ​റു​കു​ന്നു​മ്മ​ല്‍ ര​ജീ​ഷ്, ചെ​റു​കു​ന്നു​മ്മ​ല്‍ മൊ​യ്തി, താ​ഴെ ചെ​റു​കു​ന്നു​മ്മ​ല്‍ അ​നീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് തേ​നീ​ച്ച ശ​ല്യം രൂ​ക്ഷ​മാ​യു​ള്ള​ത്. പി​ഞ്ചു​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലു​ള്ള​തി​നാ​ല്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഉ​ഴ​ലു​ക​യാ​ണ് ഇ​വി​ടു​ത്തു​കാ​ര്‍.