"സ്വ​പ്ന​ക്കൂ​ട്" പ​ദ്ധ​തി​ക്ക് ആ​വാ​സി​ന്‍റെ കൈ​ത്താ​ങ്ങ്
Friday, February 21, 2020 2:14 AM IST
മു​ക്കം: കൂ​മ്പാ​റ ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യു​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​ഹ​പാ​ഠി​ക​ൾ​ക്കു​ള്ള വീ​ടു നി​ർ​മ്മാ​ണ പ​ദ്ധ​തി "സ്വ​പ്ന​ക്കൂ​ടി​ലേ​ക്ക് തി​രു​വ​മ്പാ​ടി ആ​വാ​സ് കൂ​ട്ടാ​യ്മ​യു​ടെ കൈ​ത്താ​ങ്ങ്. 2019 ഒാഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ശി​ച്ച് പോ​യ ര​ണ്ട് സ​ഹ​പാ​ഠി​ക​ൾ​ക്ക് പ​ണം സ​മാ​ഹ​രി​ച്ച് വീ​ടൊ​രു​ക്കു​ക​യാ​ണി​വ​ർ.

ഏ​ക​ദേ​ശം ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ഓ​രോ വീ​ടി​നും ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ലേ​ക്ക് സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​വാ​സ് തി​രു​വ​മ്പാ​ടി​യു​ടെ സാ​മ്പ​ത്തി​ക​സ​ഹാ​യം സ്വ​പ്ന​ക്കൂ​ട് പ​ദ്ധ​തി​യു​ടെ ചെ​യ​ർ​മാ​നും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ കെ. ​അ​ബ്ദു​ൽ നാ​സി​റി​നും, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ സി. ​അ​ജ്നാ​സി​നും ആ​വാ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ.​എം. ബി​ന്ദു​കു​മാ​രി​യും, സെ​ക്ര​ട്ട​റി ജി​ഷി പ​ട്ട​യി​ലും കൈ​മാ​റി. ച​ട​ങ്ങ് പ്രി​ൻ​സി​പ്പ​ൽ കെ.​അ​ബ്ദു​ൾ നാ​സി​ർ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ആ​വാ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ.​എം. ബി​ന്ദു കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. ഇ​സ്മാ​യി​ൽ, നാ​സ​ർ വ​യ​നാ​ട്, ല​ത്തീ​ഫ് പൂ​നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.