സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​ം ഉ​ദ്ഘാ​ട​നം
Friday, February 21, 2020 2:14 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ന​സ്‌​റ​ത്ത് യു​പി സ്‌​കൂ​ളി​ല്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ നാ​ല് സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ അ​റ​ബി​ക് ടാ​ല​ന്‍റ് ടെ​സ്റ്റ് പ​രീ​ക്ഷ​യി​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് നേ​ടി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ വ​ള്ളി​യാം​ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ്വ​ഹി​ച്ചു.

വാ​ര്‍​ഡ് മെം​ബര്‍ ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, ന​സ്‌​റ​ത്ത് യു​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​സ് തോ​ട്ട​പ്പി​ള്ളി, എ​ല്‍​പി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് പ്ര​സ​ന്ന ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രേം​ജി ജെ​യിം​സ്, രാ​ജു തു​രു​ത്തി​പ്പ​ള്ളി, യു​പി​സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി.​പി. സാ​ജി​ദ്, കെ.​ജി. ഷി​ബു, കെ.​എ​സ്. ബി​ന്ദു, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.