കി​ഡ്‌​കോ സ്പോ​ർട്സ് സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം
Saturday, February 22, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: കാ​യി​ക​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി ചെല​വ് ചു​രു​ക്കി​യും സാ​ങ്കേ​തി​ക മി​ക​വാ​ര്‍​ന്ന രീ​തി​യി​ലും നി​ര്‍​മി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ രൂ​പീ​ക​രി​ച്ച കോ​ഴി​ക്കോ​ട് സ്‌​പോ​ര്‍​ട്‌​സ് ഇ​ന്‍​ഫ്രാ​സ്‌​ട്രക്ച​ര്‍ ഡ​വ​ല​പ്പ്‌​മെ​ന്‍റ് ആ​ന്‍​ഡ് സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് (കി​ഡ്‌​കോ) ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. വൈ​കി​ട്ട് 4.30 ന് ​വി.​കെ.​കൃ​ഷ്ണ മേ​നോ​ന്‍ ഇ​ന്‍​ഡോ​ര്‍​സ്‌​റ്റേ​ഡി​യം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും.
വെ​ബ്‌​സൈ​റ്റ് ഉ​ദ്ഘാ​ട​നം എ​ള​മ​രം​ക​രീം എം​പി​യും ഷെ​യ​ര്‍​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും. എ.​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.