കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നുവെന്ന്
Saturday, February 22, 2020 12:26 AM IST
മ​ങ്ക​ട: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കൊ​ണ്ടു വ​ന്ന​തു വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള​നു​സ​രി​ക്കാ​നു​ള്ള ബാ​ധ്യ​ത ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കി​ല്ല. പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​പ​ക്ഷം മാ​ത്ര​മ​ല്ല ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​വ​സാ​ന​വാ​ക്കെ​ന്നും ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യു​ടെ നീ​തി ബോ​ധ​ത്തി​ന്‍റെ​യും തു​ല്യ​ത​യു​ടെ​യും ഉ​ര​ക​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ങ്ക​ട​യി​ൽ സി​പി​ഐ സം​ഘ​ടി​പ്പി​ച്ച ഗോ​വി​ന്ദ് പ​ൻ​സാ​രെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത​നി​ര​പേ​ക്ഷ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.