പ​ട​ത്തു​ക​ട​വി​ൽ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു
Monday, February 24, 2020 12:06 AM IST
പേ​രാ​മ്പ്ര: പ​ട​ത്തു​ക​ട​വ് തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​ർ​ജ് മു​ണ്ട​നാ​ട്ട് പൊ​ന്നാ​ട​യ​ണി​യി​ച്ചു.
പ​ട​ത്തു​ക​ട​വ് കോ​ൺ​വെ​ന്‍റി​ലെ സീ​നി​യ​റാ​യ സി​സ്റ്റ​ർ ആ​ൽ​ബീ​ന, ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സി​സ്റ്റ​ർ ആ​ഞ്ച​ല, 2019ലെ ​സ്വാ​മി വി​വേ​കാ​ന​ന്ദ നാ​ഷ​ണ​ൽ സാ​ഹി​ത്യ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ച നോ​വ​ലി​സ്റ്റ് ബി​ൻ​സി ജ​യിം​സ് ഒ​റ്റ​തൈ​ക്ക​ൽ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.
വി​കാ​രി ഫാ. ​ബി​ജു ചെ​ന്നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ഫി​ലി​പ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ജോ​ർ​ജ് ഫി​ലി​പ് മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ.​ജോ​ർ​ജ് മു​ണ്ട​നാ​ട്ട് ദി​വ്യ​ബ​ലി​യും അ​ർ​പ്പി​ച്ചു.