വി​മു​ക്തി 90 ദി​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു
Tuesday, February 25, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന ബാ​ലു​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം 90 ദി​ന തീ​വ്ര​യ​ജ്ഞ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നംനി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​മൊ​ട്ടാ​കെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​ന്ദേ​ശ​വാ​ഹ​ക​രാ​യി വി​ദ്യാ​ർ​ഥി​ക​ൾ മാ​റ​ണ​മെ​ന്നും ജീ​വി​ത​ത്തെ ല​ഹ​രി​യാ​യി കാ​ണാ​ൻ പ​ഠി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബാ​ലു​ശേ​രി ഗോ​കു​ലം ആ​ർ​ട്സ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബാ​ലു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രൂ​പ​ലേ​ഖ കൊ​മ്പി​ലാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും ല​ഹ​രി വ​ർ​ജ്ജ​ന മി​ഷ​ന്‍റെ​യും അ​ഭി​മു​ഖ്യ​ത്തി​ൽ 'നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം' എ​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​ണ് തീ​വ്ര​യ​ജ്ഞ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​ആ​ർ. അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് മാ​ന്ത്രി​ക​ൻ രാ​ജീ​വ്‌ മേ​മു​ണ്ട​യു​ടെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക് ഷോ​യും അ​ര​ങ്ങേ​റി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അം​ഗം കെ.​കെ. പ​രീ​ത്, പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​ന കാ​ട്ടു പ​റ​മ്പ​ത്ത്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കെ. ​ജ​യ​പ്ര​കാ​ശ്, പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ശ​ര​ത് ബാ​ബു, വി​മു​ക്തി കോ​ഡി​നേ​റ്റ​ർ കെ.​വി. അ​ബ്ദു​ൽ മ​ജീ​ദ്, ബാ​ലു​ശേ​രി എ​സ്ഐ പ്ര​ജീ​ഷ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​ടി​ക്ക​ത്ത്, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.