വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ൽ മാ​ലി​ന്യം ത​ള്ളി; ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Tuesday, February 25, 2020 12:29 AM IST
നാ​ദാ​പു​രം: വി​ഷ്ണു​മം​ഗ​ല​ത്തെ കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു.
കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി ആ​ല​ക്ക​ൽ അ​ഹ​മ്മ​ദ്, വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​നാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​ല​റാം പൂ​ർ സ്വ​ദേ​ശി ധ​ർ​മേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി​​യാ​യി​രു​ന്നു സം​ഭ​വം. അ​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ലാ​ക്കി ധ​ർ​മേ​ന്ദ്ര​കു​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബൈ​ക്കി​ൽ കൊ​ണ്ട് വ​ന്ന് വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.
ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന വ​ള​യം പോ​ലീ​സ് സം​ഘം ര​ണ്ട് പേ​ർ ചാ​ക്കി​ൽ കെ​ട്ടി​യ വ​സ്തു പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ത​ള്ളു​ന്ന​ത് കണ്ടു. ഇ​വ​രെ ചോ​ദ്യം ചെ​യ്തതോടെ കു​റ്റം സ​മ്മ​തി​ച്ചു. ജ​ലാ​ശ​യം മ​ലി​ന​മാ​ക്കി​യ​തി​ന് ഇ​വ​രു​ടെ പേ​രി​ൽ വ​ള​യം എ​സ്ഐ ആ​ർ.​സി. ബി​ജു കേ​സെ​ടു​ത്തു.
വ​ട​ക​ര മേ​ഖ​ല​യി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത് വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ൽ നി​ന്നാ​ണ്. ഇ​വി​ടെ സാ​മൂ​ഹ്യ വി​രുദ്ധ​ർ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.
അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ മ​യ്യ​ഴി​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യ വി​ഷ്ണു​മം​ഗ​ലം പു​ഴ​യി​ൽ ത​ള്ളു​ന്ന​ത് പ​തി​വാ​ണ്.