സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളു​ടെ ശ​ല്യം പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ
Tuesday, February 25, 2020 12:29 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ർ വ​ലി​യ​പ​റ​മ്പി​ൽ ഭാ​ഗ​ത്ത് ഒ​രു മാ​സ​ത്തോ​ള​മാ​യി സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളു​ടെ ശ​ല്യം കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. രാ​ത്രി സ​മ​യ​ത്ത് വീ​ടു​ക​ളി​ൽ ജ​ന​ൽ വ​ഴി ഒ​ളി​ഞ്ഞു നോ​ക്കു​ക​യും ചി​ല​പ്പോ​ൾ ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്.
ആ​ളു​ക​ൾ ഉ​റ​ക്ക​മൊ​ഴി​ഞ്ഞു പ്ര​തി​യെ പി​ടി​ക്കാ​ൻ ഒ​ന്നി​ച്ച​തി​നി​ട​യി​ൽ ഒ​രു​മോ​ട്ടോ​ർ സൈ​ക്കി​ളും മു​ഖം​മൂ​ടി​യും ല​ഭി​ച്ചിരുന്നു. വ​ണ്ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി ത​ക്ക ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​തി​യ​ല്ലാ​തെ ക​ഴി​യു​വാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ബൈ​ക്ക് മോ​ഷ്ടാ​വ് പി​ടി​യി​ല്‍

താ​മ​ര​ശേ​രി: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. മോ​ഷ്ടി​ച്ച ബു​ള്ള​റ്റ് ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പേ​രാ​മ്പ്ര ക​ണി​ക്കി​ങ്ങ​ര അ​ഫ്നാ​ജ് (20) ആ​ണ് താ​മ​ര​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
പൂ​നൂ​ര്‍ ഭാ​ഗ​ത്ത് ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് മൂ​ന്നു മാ​സം മു​മ്പ് മോ​ഷ്ടി​ച്ച ത​ച്ചം​പൊ​യി​ല്‍ ചാ​ല​ക്ക​ര മു​ഹ​മ്മ​ദ് ഷം​സീ​റി​ന്‍റെ ബു​ള്ള​റ്റു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.