മ​ജീ​ദി​ന്‍റെ ന​ന്മ മ​ന​സ്; മ​ക​ള്‍​ക്കൊ​പ്പം മൂ​ന്ന് യു​വ​തി​ക​ള്‍ സു​മം​ഗ​ലി​ക​ളാ​യി
Tuesday, February 25, 2020 12:31 AM IST
നാ​ദാ​പു​രം: മ​ക​ള്‍ മാ​ജി​ത​​യും ചേ​ല​ക്കാ​ട് കു​ള​ങ്ങ​ര​ത്ത് കി​ഴ​ക്ക​യി​ല്‍ മു​ഹ​മ്മ​ദ് ഫാ​യി​സും ത​മ്മി​ലു​ള്ള വി​വാ​ഹ നാളില്‍ നി​ര്‍​ധനരാ​യ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മം​ഗ​ല്യ സൗ​ഭാ​ഗ്യ​മൊ​രു​ക്കി നാ​ദാ​പു​രം വ​രി​ക്കോ​ളി​യി​ല്‍ കു​നി​യേ​ല്‍ മ​ജീ​ദ് മാ​തൃ​ക തീ​ര്‍​ത്തു. നാ​ട്ടി​ലെ ത​ന്‍റെ പ​രി​മി​ത​മാ​യ വ​രു​മാ​ന​ത്തി​ലെ ഒ​രു പ​ങ്ക് മ​റ്റു​ള്ള​ര്‍​ക്ക് ഉ​പ​ക​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മം​ഗ​ല്യ സൗ​ഭാ​ഗ്യ​ത്തിന് വഴിയൊരുക്കിയത്.
മൂ​ന്ന് പേ​ര്‍​ക്കും 10 പ​വ​ന്‍ സ്വ​ര്‍​ണവും സ​മ്മാ​ന​മാ​യി ന​ല്കി. മാ​തൃ​ക ക​ല്യാ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാനും വ​ധൂവ​ര​മാ​ര്‍​ക്ക് ആ​ശം​സ​്‍ നേ​രാനും നാ​ടി​ന്‍റെ നാ​ന തു​റ​ക​ളി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​നു ആളുകളാണ് വ​രി​ക്കോ​ളി​യി​ലെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്.