സം​സ്ഥാ​ന മി​നി വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ട​മേ​രി​യി​ല്‍ 28 മുതൽ
Wednesday, February 26, 2020 12:31 AM IST
വ​ട​ക​ര: 23- ാമ​ത് സം​സ്ഥാ​ന മി​നി വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് 28 ന് ​ക​ട​മേ​രി ആ​ര്‍​എ​സി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച് ഒ​ന്നി​നാ​ണ് ഫൈ​ന​ല്‍. മൂ​ന്ന് ഫ്ള​ഡ്‌ലി​റ്റ് കോ​ര്‍​ട്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 14 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 500 ഓ​ളം ക​ളി​ക്കാ​ര്‍ പ​ങ്കെ​ടു​ക്കും. ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ മീ​റ്റി​നു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന ടീ​മുകളെ ഈ ​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. 28 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലീ​ഗ്-​കം നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. മാ​ര്‍​ച്ച് ഒ​ന്നി​ന് കാ​ല​ത്ത് സെ​മി​ഫൈ​ന​ലും തു​ട​ര്‍​ന്ന് ലൂ​സേ​ഴ്സ് ഫൈ​ന​ലും ഉ​ച്ച​ക്കു ശേ​ഷം ഫൈ​ന​ലും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ. ​അ​ബ്ദു​ള്‍ ഖാ​ദ​ര്‍, പ്ര​ധാ​ന​ാധ്യാ​പ​ക​ന്‍ കെ. ​കു​ഞ്ഞ​ബ്ദു​ള്ള, രാ​ഘ​വ​ന്‍ മാ​ണി​ക്കോ​ത്ത്, സി.​എ​ച്ച്. അ​ബ്ദു​ള്‍​മ​ജീ​ദ്, കെ. ​ന​സീ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.