പെ​രു​മ്പാ​ട്ട് കു​ളം വൃ​ത്തി​യാ​ക്കി
Thursday, February 27, 2020 12:50 AM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍ ഹ​രി​ത കേ​ര​ള മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​ഷ​ന്‍ തെ​ളി​നീ​ര്‍ 2020 മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​പ്പൂ​ര്‍ സോ​ണ​ല്‍ പ​രി​ധി​യി​ലെ 52-ാം വാ​ര്‍​ഡി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പെ​രു​മ്പാ​ട്ട് കു​ളം വൃ​ത്തി​യാ​ക്കി.

മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ശു​ചീ​ക​ര​ണം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി.​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ന്‍​സി​സി​സ് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നൂ​റോ​ളം പേ​ര്‍ ശു​ചീ​ക​ര​ണത്തില്‍ പ​ങ്കാ​ളി​ക​ളാ​യി.