കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി മ​ല​യോ​ര ക​ർ​ഷ​ക​ർ
Thursday, February 27, 2020 12:52 AM IST
കു​റ്റ്യാ​ടി: കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ​മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. കാ​വി​ലും​പാ​റ, മ​രു​തോ​ങ്ക​ര, ന​രി​പ്പ​റ്റ, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​വു​ന്ന​ത്. കാ​ട്ടാ​ന,കാ​ട്ടു​പ​ന്നി, കാ​ട്ടു​കു​ര​ങ്ങ്, കാ​ട്ടു​പോ​ത്ത്, മു​ള്ള​ൻ​പ​ന്നി തു​ട​ങ്ങി​യ​വ​യാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. മ​രു​തോ ങ്ക​ര, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​താ​നും ദി​വ​സം മു​മ്പ് കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​രു​ന്നു. ജാ​ന​കി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം ക​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ ഭ​യ​ന്നാ​ണ്ജ​ന​ങ്ങ​ൾ​ക​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ജാ​ന​കി​ക്കാ​ട് റോ​ഡി​ൽ പു​ല​ർ​ച്ചെ ആ​റ​ര​ക്ക് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​ദ​മ്പ​തി​ക​ളെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച്പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് വ​നാ​തി​ർ​ത്തി​യി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കാ​ർ​ഷി​ക വി​ള​ക​ളി​ൽ മി​ക്ക​തും ഇ​വ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.
അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.