ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ആ​ഗ്ര​ഹി​ച്ച​തു ഗു​ജ​റാ​ത്ത് മോ​ഡ​ൽ ക​ലാ​പം: ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്
Friday, February 28, 2020 12:31 AM IST
ക​ൽ​പ്പ​റ്റ: ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ആ​ഗ്ര​ഹി​ച്ച​തു ഗു​ജ​റാ​ത്ത് മോ​ഡ​ൽ ക​ലാ​പ​മാ​ണ​ന്നു കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ​യും അ​ർ​ധ​സൈ​നി​ക-​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭാ​വ​ത്തി​ൽ ന​ട​ന്ന അ​ക്ര​മം ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ്. തോ​ക്ക് ഉ​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടി​യ​പ്പോ​ൾ പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി. വ​ർ​ഗീ​യ ക​ലാ​പ​മാ​യി​രു​ന്നു അ​ക്ര​മ​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച​വ​രു​ടെ ല​ക്ഷ്യം.
ഇ​വി​ടെ പോ​ലീ​സ് ഇ​ല്ലേ എ​ന്നു ചോ​ദി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് എ​സ്. മു​ര​ളീ​ധ​റി​നെ സ്ഥ​ലം​മാ​റ്റി​യ​തി​നെ ദുഃ​ഖ​ക​ര​വും ല​ജ്ജാ​ക​ര​വു​മാ​യാ​ണ് ഐ​ഐ​സി​സി ജ​ന​റ​ൽ പ്രി​യ​ങ്ക ഗാ​ന്ധി വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്നാ​ൽ ജ​സ്റ്റി​സി​നെ സ്ഥ​ലം​മാ​റ്റി​യ​ത​ല്ല, പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​മാ​ണ് കോ​ട​തി​യോ​ടു​ള്ള അ​വ​ഹേ​ള​ന​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്രമ​ന്ത്രി​മാ​രി​ൽ ഒ​രാ​ൾ.
പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കു പി​ന്നി​ൽ ബ്രീ​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ഭ​ജി​ച്ചു​ഭ​രി​ക്കു​ക എ​ന്ന ത​ന്ത്ര​മു​ണ്ട്. ബി​ജെ​പി​യു​ടെ മൂ​ന്നു നേ​താ​ക്ക​ളാ​ണ് ഡ​ൽ​ഹി​യി​ൽ അ​ക്ര​മ​ത്തി​നു ആ​ഹ്വാ​നം ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ എ​ന്തു​കൊ​ണ്ടു കേ​സെ​ടു​ത്തി​ല്ല എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു ക​ഴി​യു​ന്നി​ല്ല. ഈ ​മൂ​ന്നു ബി​ജെ​പി നേ​താ​ക്ക​ളെ​യും രാ​ജ്യ​സു​ര​ക്ഷാ​നി​യ​മം അ​നു​സ​രി​ച്ചു അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്റ്റു ചെ​യ്തു തു​റു​ങ്കി​ൽ അ​ട​യ്ക്കു​ന്ന​തി​നു പ​ക​രം കോ​ട​തി​യെ വി​ര​ട്ടു​ന്ന സ​മീ​പ​ന​മാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.
രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വം എ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി നി​ല​കൊ​ള്ളാ​നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​രു​മാ​ന​മെ​ന്നും ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.