ശ്മ​ശാ​നം: നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​സ​മ​രം 15 ദി​വ​സം പി​ന്നി​ട്ടു
Friday, February 28, 2020 12:35 AM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​ശ്മ​ശാ​ന​ത്തി​നാ​യി പൊ​ന്നു​ണ്ട​മ​ല​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ വാ​ത​ക​ശ്മ​ശാ​നം നി​ർ​മ്മി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ സ​മ്പ​ന്ന​രും ശ്മ​ശാ​നം ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രു​മാ​ണ്. അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് അ​വ​ഗ​ണി​ക്കു​ന്ന​തെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.
ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത് കോ​ള​നി​ക​ളി​ലു​ള്ള​വ​രെ​യാ​ണ് അ​വ​ഗ​ണ​ന​ക്ക് വി​ധേ​യ​രാ​ക്കു ന്ന​തെ​ന്നും സ​മി​തി ഓ​ർ​മ്മി​പ്പി​ച്ചു. നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​സ​മ​രം 15 ദി​വ​സം പി​ന്നി​ട്ട ഇ​ന്ന​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കു​ഞ്ഞ​ിക​ണ്ണ​ൻ നോ​മ്പ്ര​യി​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു.
​നാ​ഷ​ണ​ലി​സ്റ്റ് കി​സാ​ൻ സ​ഭ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ക​രി​മ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​കെ. മ​ത്താ​യി, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, ഷി​ബു ജോ​ർ​ജ്, നി​ക്ലാ​വോ​സ് താ​ന്നി​ക്ക​ൽ, ജോ​ൺ താ​രാ​ഭ​വ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ തോ​ട്ടാ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.